Sunday, September 9, 2012

വീണ്ടും :)

   ഇപ്പോൾ കോഴിക്കൊത്ത് കാലം ആണെന്ന് തോന്നുന്നു.. അങ്ങനൊരെണ്ണം പടമാക്കീത്.. നോക്കിയപ്പോൾ ഇത് ഞാൻ പ്ലസ്സിൽ പോസ്റ്റിയ അതേ ദിവസം തന്നെയാണ് കഴിഞ്ഞ കൊല്ലം വേറൊരു കോഴിക്കൊത്ത് ടീംസിനെ ഇവിടെ പോസ്റ്റിയതും.. ഓരോ രസമുള്ള ഇത്തിരിക്കുഞ്ഞൻ യാദൃശ്ചികതകൾ :)


Tuesday, May 8, 2012

മൊട്ടഭാവംസ് :)



കഴിഞ്ഞാഴ്ച പ്ലസ്സിലെ പോര്‍ട്രേറ്റ് പടം പിടുത്ത മത്സരത്തിന് പടമാക്കാന്‍ ഒരു മുഖം കിട്ടാനില്ലേയെന്ന വിഷമമാരുന്നു..കഴിഞ്ഞ ദിവസം വന്ന മൊട്ടക്കുഞ്ഞന്‍സ് ആ വിഷമം ഗമ്പ്ലീറ്റ് മാറ്റിത്തന്നു.. ടിയാന്റെ ഇച്ചിരി മൊട്ടഭാവംസ് കൊളാഷീത് :) 




“ദിവരെന്തായീ പറയണേ”ന്ന് ആകാംക്ഷക്കുട്ടപ്പനായി മടീലിരുന്ന് കാത് കൂര്‍പ്പിക്കുന്ന കക്ഷി  :)

Monday, October 17, 2011

കുഞ്ഞിപ്പീക്കിരി :)




കടേലോരോന്ന് തിരഞ്ഞ് നിന്നപ്പോ, ‘എന്നേം കൂടി’യെന്ന നോട്ടോമായി ഒരു മൂലക്കൊളിച്ച് നിന്ന് കൂടെക്കൂടിയ കുഞ്ഞിപ്പീക്കിരി :)
‘കുഞ്ഞിപ്പാത്തൂ‍ൂ..സ്മൈല്‍ പ്ലീസേയ്ന്ന് പറഞ്ഞു ക്ലിക്കിയപ്പോ ലോ മുഖത്ത് വിരിഞ്ഞ കുഞ്ഞിക്കന്‍, പാവത്താന്‍ ഭാവംസ്..

Saturday, September 10, 2011

ഏകാന്തം



നോക്കൂ.. അത്രമേല്‍ ആഴത്തിലാണ് ഞാന്‍
വേരുകളാല്‍ പിടിച്ചമര്‍ത്തപ്പെട്ട്,
ഇലപ്പച്ചപ്പിന്റെ അലയിളക്കങ്ങളില്‍
പയ്യെപ്പയ്യെയെന്ന പിടച്ചില്‍ കേട്ട്,

അത്രയും താഴെ..

എന്നിട്ടും,
മഴയായും,വെയിലായും മുകളിലൊരാകാശം
കണ്‍കെട്ട് കാട്ടി കൊതിപ്പിക്കുമ്പോള്‍,

എത്തിത്തൊടാനൊരു കൌതുകം
ഓരോയിതളിലും കണ്‍ തുറക്കും..
ഒരേ നില്‍പ്പിന്റെ നിശ്ചലതകളോട്
ഇടറി നിന്ന് കലഹിക്കും..



പക്ഷേയപ്പോഴെല്ലാം,
സ്വയം ചുരുക്കി ഒരൊറ്റപ്പൂവിന്റെ
ഗന്ധത്തിലെന്നെ ഒതുക്കി നിര്‍ത്തുന്നുണ്ട്..
അടരല്ലേയെന്ന് തഴുകിത്തലോടുന്നുണ്ട്..
തളര്‍ന്ന കാറ്റിലൊഴുകിയെത്തും
അജ്ഞാതമായ, നിന്റെ മാത്രം
പൂമ്പാറ്റച്ചിറകടികള്‍..









Thursday, September 8, 2011

കുഞ്ഞന്‍ പടയാളികള്‍

മഴ പെയ്തപ്പോ കണ്‍ തുറന്ന കുഞ്ഞന്‍ പടയാളികള്‍.. കോഴിക്കൊത്ത് വീരന്മാര്‍ :)




Monday, August 29, 2011

മേശപ്പുറം ക്ലിക്ക്സ്




  ഒന്നും പടമാക്കാന്‍ കിട്ടാഞ്ഞപ്പോ,മേശപ്പുറത്തോട്ട് നോക്കി കൊടുത്തൂ ഒരഞ്ചാറ് ക്ലിക്ക്സ്..ലവരത്രേ ഇവര്‍ :)

Friday, August 26, 2011

Untitled


Related Posts Plugin for WordPress, Blogger...

മറ്റിടങ്ങള്‍

  • എത്തിനോട്ടം :) - കുറച്ച് ദിവസം മുൻപ് ഒരു കൂട്ടുകാരി വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു ബ്ലോഗെന്റെ കൈയ്യിൽ ഉണ്ടല്ലോന്നോർത്തത്.. അവളുടെ വാവയ്ക്കിടാൻ പോകുന്ന പേര് മാളൂട്ടിയെന്ന...
    2 months ago
  • ഏകാന്തം - *ഏകാന്തം..* * *
    1 year ago

പടമെടുത്ത് കൊതിപ്പിച്ചവര്‍ :)

പടമെടുത്ത് കൊതിപ്പിച്ചവര്‍ :)

കൂടെയുള്ളവര്‍

ഒറ്റനോട്ടത്തില്‍ കാണാന്‍ പടം ക്ലിക്കി നോക്ക്യേ :)

Photography is a way of feeling, of touching, of loving. What you have caught on film is captured forever…it remembers little things,long after you have forgotten everything.

—Aaron Siskind

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP